2024ലെ ഗ്ലോബല്‍ സൈബർ സുരക്ഷാ സൂചികയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ബഹ്റൈന് ആദരവ് ലഭിച്ചു .കെയ്‌റോയില്‍ ഈജിപ്ത് പ്രധാനമന്ത്രി ഡോ മുസ്തഫ മദ്ബൗലിയുടെ രക്ഷാകർതൃത്വത്തില്‍ നടന്ന വിവര സുരക്ഷയും സൈബർ സുരക്ഷയും സംബന്ധിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ അറബ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജീസ് ഓർഗനൈസേഷൻ ആണ് ആദരവ് നൽകിയത്.ബഹ്റൈനെ പ്രതിനിധീകരിച്ച് നാഷനല്‍ സൈബർ സെക്യൂരിറ്റി സെന്ററിലെ സൈബർ ഓപറേഷൻസ് ഡെപ്യൂട്ടി പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുല്‍ വഹാബ് ആല്‍ ഖലീഫ അറബ് എക്സലൻസ് ഷീല്‍ഡ് സ്വീകരിച്ചു. വിവര സുരക്ഷയും സൈബർ സുരക്ഷയും സംബന്ധിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ 180ലധികം പ്രഭാഷകരും 5,000 പ്രതിനിധികളും പങ്കെടുത്തു.