ജ്വല്ലറി അറേബ്യ 2024′ അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനത്തിന് ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ തുടക്കമായി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈൻ സാമ്ബത്തിക വിഷൻ 2030ന് അനുസൃതമായി രാജ്യത്തിന്റെ സാമ്ബത്തിക വൈവിധ്യവത്കരണ സംരംഭങ്ങളെ പിന്തുണക്കുന്നതോടൊപ്പം പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ആഗോള ഹബ്ബായി ബഹ്‌റൈനെ പ്രതിഷ്ഠിക്കുന്നതിലും ജ്വല്ലറി അറേബ്യ പോലുള്ള പരിപാടികള്‍ വഴിയൊരുക്കിയതായി അദ്ദേഹം പറഞ്ഞു. സെന്റ് അറേബ്യ പ്രദർശനവും തുടങ്ങി. വൻ ജനാവലിയെയാണ് പ്രദര്‍ശന നഗരിയില്‍ പ്രതീക്ഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.