അറബ് പാർലമെന്റിന്റെ പരമോന്നത ബഹുമതി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സമ്മാനിച്ചു. അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹി സഖീർ കൊട്ടാരത്തിലെത്തി, അറബ് ഉച്ചകോടിയുടെ നിലവിലെ ചെയർമാൻകൂടിയായ ഹമദ് രാജാവിന് ലീഡർ മെഡൽ സമ്മാനിച്ചു.അറബ് താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യോജിച്ച പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഹമദ് രാജാവിന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. രാജ്യവും ജനങ്ങളും ഹമദ് രാജാവിന്റെ മഹനീയ നേതൃത്വത്തിൽ പുരോഗതിയും കൂടുതൽ നേട്ടങ്ങളും കൈവരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട അൽ യമാഹിയെ രാജാവ് അഭിനന്ദിച്ചു.

