അമ്പത്തിനാലാമത് ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഐ സി എഫ് ഗുദൈബിയ റീജിയൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ഡിസംബർ 16 (ചൊവ്വ) കാലത്ത് 7 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അൽ ഹിലാൽ അദ്ലിയ ബ്രാഞ്ചിൽ രണ്ട് മണി വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ക്രിയാറ്റിനിൻ, എസ്.ജി.പി.ടി,എസ്.ജി.ഒ.ടി, ആർ.ബി.എസ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയവ സൗജന്യമായി പരിശോധിക്കാം. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് https://forms.gle/y78K8PSA4wUSFhqAA എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇത് സംബന്ധമായി ഐ.സി എഫ് റീജിയൻ പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാമ്പ് കോ ഓഡിനേറ്ററായി സിഎച്ച് അഷ്റഫ് ഹാജിയെയും അസിസ്റ്റന്റുമാരായി ഷാഫി വെളിയങ്കോട്, അബൂബക്കർ എന്നിവരെയും വളണ്ടിയർ ക്യാപ്റ്റനായി ഫൈസൽ കൊല്ലത്തിനെയും തിരെ ണ്ടെടുത്തു.

