ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷനും പഠന ക്ലാസും സംഘടനാ പ്രവർത്തനത്തിന് പുതിയ ഊർജ്ജം പകർന്നു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
പ്രവർത്തകരുടെ ദൗത്യബോധവും നേതൃപാടവവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠന ക്ലാസിന് കാസറഗോഡ് ജില്ലാ എം.എസ്.എഫ് മുൻ സെക്രട്ടറിയും പ്രമുഖ എജുക്കേഷൻ ട്രെയിനറുമായ ഡോ. ശരീഫ് പൊവ്വൽ നേതൃത്വം നൽകി.പുതിയ കാലത്തെ കാഴ്ചപാടുകളും, നേതൃത്വ പാടവ ചിന്തകളും മാത്രം സമന്വയിപ്പിച്ച്, 200-ൽ അധികം പ്രവർത്തകരെ രണ്ടു മണിക്കൂറിലധികം പിടിച്ചിരുത്തിയ പരിശീലന സെഷൻ, ആശയവിനിമയത്തിലെയും സംഘടനാ പ്രവർത്തനത്തിലെയും പ്രായോഗിക പാഠങ്ങൾ പങ്കുവെച്ച് ശ്രദ്ധേയമായി.
സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടന പ്രസംഗത്തിൽ, പ്രവാസ ലോകത്തെ കെഎംസിസിയുടെ സേവന പ്രവർത്തനങ്ങളെയും കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന മികവിനെയും അഭിനന്ദിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ആശംസ പ്രസംഗം നടത്തി.പരിപാടിയുടെ സമാപനത്തിൽ, പഠന ക്ലാസിന് നേതൃത്വം നൽകിയ ഡോ. ശരീഫ് പൊവ്വലിനുള്ള മൊമന്റോ, സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങരയും ജില്ലാ ട്രഷറർ അച്ചു പൊവ്വലും ചേർന്ന് കൈമാറി.
ജില്ലാ ഭാരവാഹികളായ സത്താർ ഉപ്പള, മുസ്തഫ സുങ്കതകട്ട, ഇസ്ഹാഖ് പുളിക്കൂർ, ഫായിസ് തളങ്കര, ഖലീൽ ചെമ്നാട്, മഹറൂഫ് തൃക്കരിപ്പൂർ, ഖാദർ പൊവ്വൽ, വനിതാ വിംഗ് ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഉസ്താദ് ഹാറൂൻ അഹ്സനി പ്രാർത്ഥനയും ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും സെക്രട്ടറി ഇബ്രാഹിം ചാല നന്ദിയും പ്രകാശിപ്പിച്ചു. കൺവെൻഷനിൽ നൂറുകണക്കിന് കെഎംസിസി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

