ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു

ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവം ഫിനാലെയും ദേവ്ജി-ബി.കെ.എസ്സ് ജി.സി.സി. കലോത്സവത്തിന്റെ ഉത്‌ഘാടനവും നടന്നു


ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവന്ന കേരളോത്സവം 2025ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വർഷത്തെ ബി.കെ.എസ്. ദേവ്ജി ജി.സി.സി. കലോത്സവത്തിന്റെ ഉത്ഘടനവും സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം. എൽ. എ. മുഖ്യാതിഥിയായി പങ്കെടുക്കുത്ത ചടങ്ങിൽ ദേവ്ജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജി, യൂണീക്കോ ഗ്രൂപ്പ് സി. ഇ. ഓ. ജയശങ്കർ വിശ്വനാഥൻ എന്നിവരും അതിഥികളായി പങ്കെടുത്തു.ഗൾഫ് രാജ്യങ്ങളിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ ജി.സി.സി കലോത്സവത്തിന്റെ ഉത്‌ഘാടനം അഡ്വക്കേറ്റ് പ്രമോദ് നാരയണൻ എം.എൽ.എ. ഭദ്രദീപം കൊളുത്തികൊണ്ടു നടത്തി. പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു, കേരളോത്സവം 2025 കൺവീനർ ആഷ്‌ലി കുര്യൻ നന്ദി പ്രകാശിപ്പിച്ചു. സമാജം ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്രറി വിനയചന്ദ്രൻ നായർ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ്, ജി.സി.സി. കലോത്സവം കൺവീനർ ബിറ്റോ പാലമറ്റത്തു എന്നിവർ സന്നിഹിതരായിരുന്നു.തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പി.വി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം നടത്തുന്ന പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ച എം.എൽ.എ, സമാജവും, സമാജാംഗങ്ങളായുള്ള ഹൃദയ ബന്ധവും സൂചിപ്പിച്ചു.കേരളോത്സവത്തിൽ സമ്മാനാർഹമായ കലാപരിപാടികളിലൂടെ തുടങ്ങിയ പരിപാടിയിൽ, കേരളോത്സവം 2025ന്റെ സമ്മാനവിതരണവും നടന്നു. ചടങ്ങിൽ ശ്രീജിത്ത് ഫാറൂഖ്ക, വിദ്യ വൈശാഖ് എന്നിവർക്ക് യഥാക്രമം കലാശ്രീ കലാരത്ന പട്ടങ്ങൾ സമ്മാനിച്ചു. ഹിന്ദോളം ഹൗസിനു ഹൌസ് ചാംപ്യൻഷിപ് അവാർഡ് സമ്മാനിച്ചു.

Leave A Comment