ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മിമിക്രി താരവും കലാഭവൻ സെക്രട്ടറിയുമായ കെഎസ് പ്രസാദിന് സ്വീകരണം ഒരുക്കി

  • Home-FINAL
  • Business & Strategy
  • ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മിമിക്രി താരവും കലാഭവൻ സെക്രട്ടറിയുമായ കെഎസ് പ്രസാദിന് സ്വീകരണം ഒരുക്കി

ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മിമിക്രി താരവും കലാഭവൻ സെക്രട്ടറിയുമായ കെഎസ് പ്രസാദിന് സ്വീകരണം ഒരുക്കി


ഐമാക് കൊച്ചിൻ കലാഭവൻ ഒരുക്കുന്ന സമ്മർ ക്ലാസ് ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മലയാള സിനിമാതാരവും, മിമിക്രി താരവും, കലാഭവൻ സെക്രട്ടറിയുമായ കെ എസ് പ്രസാദിനെ എയർപോട്ടിൽ സ്വീകരിച്ചു .ബഹ്‌റൈനിലെത്തിയ അദ്ദേഹത്തെ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്, രാജേഷ് പെരുങ്ങുഴി, തോമസ് ഫിലിപ്പ്, ബിഎംസി ന്യൂസ് എഡിറ്റർ തോമസ് മാത്യു എന്നിവർ ചേർന്നാണ് സ്വീകരിച്ചത് .

ഇന്ന് (ഓഗസ്റ്റ് 28 വ്യാഴാഴ്ച) വൈകുന്നേരം നടക്കുന്ന സമ്മർ ക്ലാസ് ഗ്രാൻഡ്ഫിനാലയിൽ മുഖ്യാതിഥിയായി ബഹ്‌റൈൻ പാർലമെൻറ് അംഗം ഡോക്ടർ മറിയം അൽദേയിൻ , വിശിഷ്ടാതിഥികളായി കെ എസ് പ്രസാദ്, ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ ബഹ്‌റൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ മാധുരി പ്രകാശ്, പ്രവാസി ലീഗൽ സെൽ പ്രസിഡൻറും ബിഎംസി ശ്രാവണ മഹോത്സവം 2025 ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ സുധീർ തിരുനിലത്ത് എന്നിവരും പങ്കെടുക്കും.

ഈ വർഷം കൊച്ചിൻ കലാഭവൻ സംഘടിപ്പിച്ച സമ്മർ ക്ലാസിൽ 200 ലധികം കുട്ടികളുടെ പങ്കാളിത്തമാണ് ലഭിച്ചത്. സമ്മർ ക്ലാസിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും ഗ്രാൻഡ്ഫിനാലെ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കും .കൂടാതെ നാളെ ഓഗസ്റ്റ് 29 വെള്ളിയാഴ്ച ബഹ്‌റൈൻ മീഡിയ സിറ്റിയിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ നടക്കുന്ന മിമിക്സ് വർക്ക് ഷോപ്പിനും കെ എസ് പ്രസാദ് നേതൃത്വം നൽകും.

മിമിക്സ് വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നതിനും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി മിമിക്രി ആർട്ടിസ്റ്റും ബിഎംസി കുടുംബാംഗവുമായ രാജേഷ് പെരുങ്ങുഴിയെ 36405407 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025 ൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കെ എസ് പ്രസാദിന്റെ നേതൃത്വത്തിൽ മിമിക്സ് ഷോയും അരങ്ങേറും.വർണ്ണാഭമായ ഈ പരിപാടികളിലേക്ക് ബഹ്‌റൈനിലുള്ള ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുയെന്ന് ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു.

Leave A Comment