മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തി

  • Home-FINAL
  • Business & Strategy
  • മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തി

മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തി


മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്, വടക്കൻ, ദക്ഷിണ ഗവർണറേറ്റുകളിലെ നിരവധി സ്ഥലങ്ങളിൽ പരിശോധനാ നടത്തി. മുനിസിപ്പാലിറ്റി കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ, മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺമാർ, മുനിസിപ്പാലിറ്റികളുടെ ഡയറക്ടർ ജനറൽമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അടിഞ്ഞുകൂടിയ മഴവെള്ളം ഒഴുക്കിവിടുന്നതിനായി സ്വീകരിച്ച നടപടികളും ഫീൽഡ് പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നതും സുഗമമായ ഗതാഗതം നിലനിർത്തുന്നതിനും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളും സന്ദർശനത്തി ഭാഗമായി നടന്നു .മഴയുടെ തുടക്കം മുതൽ തന്നെ മഴ അടിയന്തര സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നും ബഹ്‌റൈൻ രാജ്യത്തിന്റെ എല്ലാ ഗവർണറേറ്റുകളിലും അവർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, പാർപ്പിട മേഖലകൾ സംരക്ഷിക്കാനും, പൊതു സുരക്ഷ ഉയർത്തിപ്പിടിക്കാനും വ്യക്തമായ പ്രവർത്തന പദ്ധതിയും മുൻ‌ഗണനകളും അനുസരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.പ്രവൃത്തി മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുൾപ്പെടെയുള്ള പ്രസക്തമായ സ്ഥാപനങ്ങൾ തമ്മിലുള്ള തുടർച്ചയായ ഏകോപനം അദ്ദേഹം എടുത്തുപറഞ്ഞു. അത്തരം സഹകരണം മൊത്തത്തിലുള്ള സന്നദ്ധത ശക്തിപ്പെടുത്തുകയും മഴയിൽ നിന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങൾക്ക് ഫലപ്രദമായ പ്രതികരണം ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. പ്രതികരണ സമയം വേഗത്തിൽ ആക്കുന്നതിനും റിപ്പോർട്ടുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമായി റോഡുകളിലെ വെള്ളം കെട്ടിക്കിടക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിന് മന്ത്രാലയം ഒരു ഹോട്ട്‌ലൈനും (80008188) അനുവദിച്ചിട്ടുണ്ട്.

Leave A Comment