മിഡില്‍ ഈസ്റ്റ് ഓയില്‍, ഗ്യാസ്, ജിയോസയൻസസ് കോണ്‍ഫറൻസിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും.ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിൻസ് സല്മാൻ ബിൻ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് കോൺഫ്രൻസ് നടക്കുക. ‘സമൃദ്ധമായ ഭാവിയിലേക്കുള്ള ഊർജ്ജം: സുസ്ഥിരമായ നാളെയെ നയിക്കുക’ എന്ന വിഷയത്തില്‍ സെപ്റ്റംബർ 16 മുതല്‍ 18 വരെ മിഡില്‍ ഈസ്റ്റ് ഓയില്‍, ഗ്യാസ്, ജിയോസയൻസസ് കോണ്‍ഫറൻസ് എക്സിബിഷൻ വേൾഡിലാണ് നടക്കുന്നത്.രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിൻ ഹമദ് അല്‍ ഖലീഫയുടെയും നേതൃത്വത്തില്‍ ബഹ്റൈൻ , ഊർജ്ജ മേഖലയെ പിന്തുണയ്ക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ഉറച്ചുനില്‍ക്കുന്നുവെന്ന് എണ്ണ, പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പറഞ്ഞു.സുസ്ഥിരതയിലേക്കും ശുദ്ധമായ ഊർജ്ജത്തിലേക്കുമുള്ള ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഊർജ്ജ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെ സമ്മേളനം അഭിസംബോധന ചെയ്യും. കൃത്രിമബുദ്ധി, ഡിജിറ്റല്‍ പരിവർത്തനം, ഗ്രീൻ ഹൈഡ്രജൻ, പെട്രോളിയം ജിയോസയൻസസ്, റിസർവോയർ എഞ്ചിനീയറിംഗ്, വിഭവ വീണ്ടെടുക്കലിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതിക പരിഹാരങ്ങള്‍ ഇത് പര്യവേക്ഷണം ചെയ്യും.എനർജി ആൻഡ് എൻവയോണ്‍മെന്റ് മന്ത്രാലയവുമായി ഏകോപിപ്പിച്ച്, സൊസൈറ്റി ഓഫ് പെട്രോളിയം എഞ്ചിനീയേഴ്സ്, സൊസൈറ്റി ഓഫ് എക്സ്പ്ലോറേഷൻ ജിയോഫിസിസിസ്റ്റ്സ്, യൂറോപ്യൻഅസോസിയേഷൻ ഓഫ് ജിയോസയന്റിസ്റ്റ്സ് ആൻഡ് എഞ്ചിനീയേഴ്സ് അമേരിക്കൻ അസോസിയേഷൻ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ് എന്നിവയുമായി സഹകരിച്ച് ഇൻഫോർമ മാർക്കറ്റ്സാണ് കോണ്‍ഫറൻസ് സംഘടിപ്പിക്കുന്നത്. നിരവധി ബഹ്റൈനി, ഗള്‍ഫ് ആസ്ഥാനമായുള്ള, അന്താരാഷ്ട്ര കമ്ബനികളും ഇതിനെ പിന്തുണയ്ക്കുന്നു.

