മലപ്പുറം ജില്ലയിലെ വിവിധ മേഘലയിലെ ജില്ലാ വാസികളെ ഉൾപ്പെടുത്തി പ്രത്യക സാഹചര്യത്തിൽ ശക്തമായ പ്രവാസി സംഘടന ബഹ്റൈനിൽ നിലവിൽ വരും.
പ്രവാസികൾക്ക് ഗുണകരമായ വിവിധ പദ്ധതികളും ചരിത്രം കലകായികം വാണിജ്യം സാഹിത്യം എന്ന മലപ്പുറത്തിൻ്റെ തനതായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മൂല്യങ്ങളെ വരും തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
വിശാലമായ കറയില്ലാത്ത മതേതര ഐക്യവും മലപ്പുറത്തിൻ്റെ വികസനത്തിനുള്ള രാഷ്ട്രീയ ഐക്യത്തിനും ബഹ്റൈൻ മലപ്പുറം കൂട്ടായ്മ പിന്നണി പ്രവർത്തകർ മുന്നിട്ട് പ്രവർത്തിക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.