വയനാട് ദുരന്തബാധിതകർക്കായി ബഹ്‌റൈൻ നവകേരള സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി റവന്യൂ മന്ത്രി കെ. രാജന് ബഹ്‌റൈൻ നവകേരളയുടെ പ്രസിഡന്റ് എൻ. കെ ജയനും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീജിത്ത് ആവളയും ചേർന്ന് നൽകി.ചടങ്ങിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു മന്ത്രിമാരായ ജി.ആർ അനിൽ ,പി. പ്രസാദ്, ജെ.ചിഞ്ചുറാണി, എം പി മാരായ പി. പി സുനീർ, പി സന്തോഷ് കുമാർ, മുൻ നാദാപുരം എംഎൽഎ സത്യൻ മൊകേരി, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ. പി രാജേന്ദ്രൻ, തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് മറ്റ് നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു. തനതായി ഒരു വീട് നിർമ്മിച്ചു നൽകാനുള്ള സാധ്യത സർക്കാരിന്റെ പുതിയ പദ്ധതിപ്രകാരം സാധ്യമല്ലാത്തതിനാലാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അതിജീവനത്തിന്റെ ഒരു പുതിയ മാതൃകാ പദ്ധതി നടപ്പിലാക്കുന്ന ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും ബഹ്‌റൈൻ നവകേരള കേന്ദ്ര എക്സികുട്ടീവ് കമ്മറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.