അറബ് ഇസ്ലാമിക രാജ്യങ്ങൾ ഒന്നായി നിന്ന് സമാധാനം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കി ബഹ്റൈൻ ക്യാബിനറ്റ് യോഗം .ബഹ്റൈൻ കിരീട അവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലാണ് പ്രതിവാര മന്ത്രിസഭായോഗം ചേർന്നത്. കിരീടാവകാശിയുടെ ജപ്പാൻ സന്ദർശനത്തെയും,ജപ്പാനിലെ ഒസാക്കയിൽ നടന്ന എക്സ്പോ 2025ലെ അന്താരാഷ്ട്ര പ്രശംസകൾ നേടിയ ബഹ്റൈൻ പവലിയനെയും മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.ജിസിസി അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടിയുടെ പ്രമേയങ്ങൾക്കും മന്ത്രിസഭായോഗം പിന്തുണ നൽകി.

