ഗാസ യുദ്ധം അവസാനിച്ചതിൽ സന്തോഷം അറിയിച്ച് ബഹ്റൈൻ കിരീടാവകാശി : സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത ബഹ്റൈൻ രാജാവിനെയും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

  • Home-FINAL
  • Business & Strategy
  • ഗാസ യുദ്ധം അവസാനിച്ചതിൽ സന്തോഷം അറിയിച്ച് ബഹ്റൈൻ കിരീടാവകാശി : സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത ബഹ്റൈൻ രാജാവിനെയും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

ഗാസ യുദ്ധം അവസാനിച്ചതിൽ സന്തോഷം അറിയിച്ച് ബഹ്റൈൻ കിരീടാവകാശി : സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത ബഹ്റൈൻ രാജാവിനെയും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.


ഗാസ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതിലും , ഗാസ സമാധാന ഉച്ചകോടിയുടെ വിജയത്തിലും ബഹ്റൈൻ കിരീടവകാശി സന്തോഷം അറിയിക്കുകയും , ഗാസ ഉച്ചകോടികൾ പങ്കെടുത്ത ബഹ്റൈൻ രാജാവിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.ഗാസ സമാധാന കരാറിൽ ഇസ്രയേലും ഹമാസും അമേരിക്കയും ഉൾപ്പെടെ മറ്റു നാലു രാജ്യങ്ങളും ഒപ്പുവച്ചതോടെയാണ് യുദ്ധത്തിന് ഔദ്യോഗികമായ അവസാനമായത്. ഇസ്രയേലിനെയും ഹമാസിനെയും കൂടാതെ അമേരിക്ക, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ജോർദാൻ രാജാവ് അബ്ദുള്ള, പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഉൾപ്പെടെയുള്ളവർ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.ഈജിപ്റ്റിലെ ഷറം അൽ ഷൈഖിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെയും അധ്യക്ഷതയിലാണ് സമാധാന ഉച്ചകോടി നടന്നത്.

Leave A Comment