കേരളത്തിന് പുറത്തുള്ള, ലോകമെമ്പാടുമുള്ള കേരളീയപ്രവാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോകകേരളം ഓൺലൈൻ പോർട്ടലിലേക്കുള്ള ബഹ്‌റൈൻ പ്രതിഭ നടത്തുന്ന രജിസ്‌ട്രേഷൻ പ്രവർത്തനം ആരംഭിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാൻ
പി ശ്രീരാമകൃഷ്ണനും, നോർക്ക-റൂട്ട്‌സ് സി ഇ ഒ അജിത് കൊളശ്ശേരിയും ചേർന്ന് ലോകകേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി വി നാരായണനെ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്തു പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു.മുഴുവൻ പ്രതിഭ അംഗങ്ങളെയും ഒപ്പം ബഹ്‌റൈനിലെ പ്രവാസി മലയാളികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രതിഭ നേതൃത്വം നൽകുമെന്നും, രജിസ്റ്റർ ചെയ്യുന്നതിന് സഹായം ആവശ്യമുള്ളവർക്ക് പ്രതിഭ പ്രവർത്തകരെ ബന്ധപ്പെടാമെന്നും പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിലും ആക്ടിങ് സെക്രട്ടറി മഹേഷ് കെ വിയും അറിയിച്ചു.