ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയാ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭായോഗം ചേർന്നു.ബഹ്റൈനും ഖത്തറും തമ്മിലുള്ള ഫെറി സർവീസ് ആരംഭിച്ചതിനെ മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.ഈ സർവീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെയും മറ്റു മേഖലകളിലുള്ള സഹകരണത്തെയും ശക്തിപ്പെടുത്തുന്നു എന്നും യോഗം വിലയിരുത്തി.പാസഞ്ചർ, വാഹനങ്ങൾ, വാണിജ്യ ചരക്കുകൾ എന്നിവയുടെ ഗതാഗതത്തിനായി ഈ സർവീസ് പൂർണ്ണമായും ഉപയോഗിക്കണമെന്നും,ബഹ്റൈൻ ഖത്തർ കോസ്‌വേ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുവാനും കിരീടാവകാശി നിർദ്ദേശം നൽകി.ബഹ്റൈൻ വിവിധ നേട്ടങ്ങളെ അഭിനന്ദിച്ച കിരീടാവകാശി , നിരവധി സുപ്രധാന ധാരണ പത്രങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു

