ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ബഹ്റൈൻ വഹിക്കുന്ന പങ്ക് ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ വികസിപ്പിച്ചുകൊണ്ട് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മികച്ച രീതികൾ സ്വീകരിക്കുന്നതിനും , ശാക്തീകരിക്കുന്നതിനും ബഹ്‌റൈൻ തുടർന്നും ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർത്വത്തിൽ നടന്ന ബാബ് അൽ ബഹ്‌റൈൻ ഫോറം 2025 ഉത്ഘാടനം ചെയ്തു സംസാരിക്കുകയയിരുന്നു അദ്ദേഹം .ആഗോള വ്യാപാരം, സാമ്പത്തിക വളർച്ച, സുസ്ഥിര തൊഴിൽ എന്നിവയുടെ ഭാവി സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി അന്താരാഷ്ട്ര സംഘടനകൾ, ആഗോള സാമ്പത്തിക നേതാക്കൾ, സ്വകാര്യ മേഖല , തുടങ്ങിയവയെ ഒരുമിച്ച് കൊണ്ടുവരുന്ന മുൻനിര വേദിയാണ് ബാബ് അൽ-ബഹ്‌റൈൻ ഫോറം 2025.വികസിതവും വളർന്നുവരുന്നതുമായ സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ സമഗ്രമായ സാമ്പത്തിക വികസനം വളർത്തിയെടുക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ ഫോറം ലക്ഷ്യമിടുന്നു.ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വെല്ലുവിളികൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ തിരിച്ചറിയുക എന്നതാണ് ഫോറത്തിന്റെ ലക്ഷ്യം.