ബഹ്റൈനിൽ ഞണ്ടുകളെ പിടിക്കുന്നതിനുള്ള നിരോധനം നീക്കി

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ഞണ്ടുകളെ പിടിക്കുന്നതിനുള്ള നിരോധനം നീക്കി

ബഹ്റൈനിൽ ഞണ്ടുകളെ പിടിക്കുന്നതിനുള്ള നിരോധനം നീക്കി


ബഹ്റൈനിൽ ഞണ്ടുകളെ പിടിക്കുന്നതിനുള്ള നിരോധനം നീക്കി.മെയ് 15 വ്യാഴാഴ്ച മുതൽ നിരോധനം നീക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു.
ബഹറിനിൽ ഞണ്ടുകളെ പിടിക്കുന്നതിന് രണ്ട് മാസത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു . സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും -പ്രജനന കാലയളവിൽ അവയെ സംരക്ഷിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഞണ്ടുകളെ പിടിക്കുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ വിൽക്കുന്നതിനോ ഏർപ്പെടുത്തിയിരുന്ന നിരോധനമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്‌സസ് വ്യക്തമാക്കി.മത്സ്യബന്ധന സീസണിൽ പ്രാദേശിക വിപണികളിൽ ഇവയുടെ ലഭ്യത വർദ്ധിപ്പിക്കാൻ ഈ നടപടികൾ സഹായിക്കുന്നു.

Leave A Comment