ബഹ്റൈൻ സെന്റ്. പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജം ഡയമൻഡ് ജൂബിലി ഹാളിൽ വച്ച് നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ വൈദീക ട്രസ്റ്റിയും ഇടവക വികാരി യും ആയ വട്ടവേലിൽ സ്ലീബ പോൾ കോർഎപ്പിസ്കോപ്പ നേതൃത്വം നൽകി.നെടുമ്പാശേരി സെന്റ്. ജോർജ് യാക്കോബായ പള്ളി വികാരി ഫാദർ. വർഗീസ് പാലയിൽ,ഡീക്കൻ. മാത്യൂസ് ചെറിയാൻ എന്നിവർ സഹകാർമ്മികർ ആയിരുന്നു. തുടർന്ന് നടന്ന ചടങ്ങുകൾക്ക് ഇടവക സെക്രട്ടറി മനോഷ് കോര, ഇടവക ട്രസ്റ്റി ജെൻസൺ മണ്ണൂർ, ഇടവക വൈസ് പ്രസിഡന്റ് ബെന്നി പി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരത്തി അഞ്ഞൂറോളം വിശ്വാസികൾ ദുഃഖ വെള്ളിയാഴ്ച ശുശ്രൂകളിൽ പങ്കെടുത്തു.