ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മിമിക്രി താരം സുമേഷിന് എയർപോട്ടിൽ സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മിമിക്രി താരം സുമേഷിന് എയർപോട്ടിൽ സ്വീകരണം നൽകി

ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മിമിക്രി താരം സുമേഷിന് എയർപോട്ടിൽ സ്വീകരണം നൽകി


ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2025 ഉത്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന കോമഡി ഷോയിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിയ പ്രശസ്ത മിമിക്രി താരം, സുമേഷിനെ എയർപോട്ടിൽ സ്വീകരിച്ചു.

 

ബഹ്‌റൈനിലെത്തിയ അദ്ദേഹത്തെ മിമിക്രി കലാകാരൻ രാജേഷ് പെരുങ്ങുഴി സാമൂഹ്യ പ്രവർത്തകൻ തോമസ് ഫിലിപ്പ്, വിച്ചു പെരുങ്കാവ് എന്നിവർ ചേർന്ന് സ്വീകരിച്ചത് .ഓഗസ്റ്റ് 30 ശനയാഴ്ച വൈകുന്നേരം ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത മിമിക്രി താരവും കലാഭവൻ സെക്രട്ടറിയുമായ കെ എസ് പ്രസാദും, സുമേഷും ചേർന്നാണ് കോമഡി ഷോ ഒരുക്കുന്നത് . ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹയ്ക്കി, വിശിഷ്ടാതിഥികളായി ബഹ്റൈൻ നോർത്ത് ഗവർണറേറ്റിലെ ഹെഡ് ഓഫ് ഇൻവെസ്റ്റ്മെൻറ് ഡെവലപ്പ്മെന്റ് ഇസാം അൽ ഖയാത് , ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് എന്നിവരും പങ്കെടുക്കും.

ഏവരെയും ഉദ്ഘാടന മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടർ മായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരനിലത്ത്, മറ്റു ഭാരവാഹികൾ എന്നിവർ അറിയിച്ചു.

Leave A Comment