ബഹ്റൈന്റെ ആദ്യത്തെ തദ്ദേശീയ നിർമ്മിത ഉപഗ്രഹം അൽ മുൻദിർ വിക്ഷേപിച്ചു. ഉപഗ്രഹത്തെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഫാൽക്കൺ 9 യുഎസിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് ആണ് പറന്നുയർന്നത്. ട്രാൻസ്പോർട്ടർ 13 ദൗത്യത്തിലെ ഏകദേശം 74 പേലോഡുകളിൽ ഒന്നായാണ് ‘അൽ മുൻതിർ പറന്നുയർന്നത്.വായുവിന്റെ ഗുണനിലവാരം, അന്തരീക്ഷത്തിലെ എണ്ണ ചോർച്ച, മേഘങ്ങളുടെ ചലനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ അല്‍ മുൻദിർ ശേഖരിക്കുമെന്നും ഇത് കാലാവസ്ഥ നിർണയത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രധാന ഹേതുവാകും.

