തീരുവ ഇല്ലാതെ ഇറക്കുമതി:ഫാക്ടറികൾക്ക് പ്രത്യേക അനുമതിയുമായി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • തീരുവ ഇല്ലാതെ ഇറക്കുമതി:ഫാക്ടറികൾക്ക് പ്രത്യേക അനുമതിയുമായി ബഹ്റൈൻ

തീരുവ ഇല്ലാതെ ഇറക്കുമതി:ഫാക്ടറികൾക്ക് പ്രത്യേക അനുമതിയുമായി ബഹ്റൈൻ


കസ്റ്റംസ് തീരുവ ഇല്ലാതെ നിശ്ചിത അസംസ്കൃത സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ഫാക്ടറികൾക്ക് അനുമതി നൽകി കൊണ്ടുള്ള പുതിയ ചട്ടങ്ങളുമായി ബഹ്റൈൻ. നാല് സുപ്രധാന വ്യവസ്ഥകളാണ് ‘ഡ്യൂട്ടി ഫ്രീ’ ഇറക്കുമതി ചട്ടങ്ങളിലുള്ളത്. വ്യവസായ, വാണിജ്യ മന്ത്രാലയമാണ് പുതിയ ചട്ടം പ്രഖ്യാപിച്ചത്.ഉൽപാദന ചെലവ് കുറയ്ക്കാനും പ്രാദേശിക വ്യവസായങ്ങളുടെ വിതരണ ശൃംഖല സംരക്ഷിക്കാനും തദ്ദേശീയ ഉൽപാദകർക്ക് കൂടുതൽ മത്സരക്ഷമത ഉറപ്പാക്കാനുമാണ് പുതിയ വ്യവസ്ഥകളുടെ ലക്ഷ്യം. ഫാക്ടറികൾക്ക് ഉൽപാദനം വിപുലപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മാത്രമല്ല കയറ്റുമതി വിപണികളിൽ ബഹ്റൈൻ നിർമിത ഉൽപന്നങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും ഡ്യൂട്ടി ഫ്രീ ചട്ടം സഹായകമാകും. തദ്ദേശീയ ഉൽപന്നങ്ങൾക്ക് ഇറക്കുമതി നിരക്കിനേക്കാൾ പത്ത് ശതമാനം അധികമാണ് ആഭ്യന്തര വിപണി‌യിലെ വിലയെങ്കിൽ ആ ഉൽപന്നം കസ്റ്റംസ് തീരുവ ഇല്ലാതെ ഫാക്ടറികൾക്ക് ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്യാമെന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്ന്. ഫാക്ടറികൾക്ക് ആവശ്യമായ ഉൽപന്നം തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നില്ലെങ്കിലോ അല്ലെങ്കിൽ കൃത്യമായ മാനദണ്ഡങ്ങളോടു കൂടിയവ ഇല്ലെങ്കിലോ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രാദേശിക വിപണിയിൽ ഉൽപന്നം ലഭ്യമല്ലെങ്കിലോ ആ ഉൽപന്നങ്ങൾ തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാമെന്നതാണ് മറ്റ് വ്യവസ്ഥകൾ.

Leave A Comment