ബഹ്റൈൻ തിരൂർ കൂട്ടായ്മ 7-ാം വാർഷികവും, കടുംബ സംഗമവും സംഘടിപ്പിച്ചു.മനാമ കെ സിറ്റി ഹാളിൽ വെച്ച് 14/11/2025 വെള്ളിയഴ്ച നടന്ന പരിപാടിയിൽ 35 വർഷക്കാലം ബഹ്റൈൻ ഹോം ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത് വിരമിച്ച കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്റഫ് കുന്നത്തുപറമ്പിന് കൂട്ടായ്മയുടെ സ്നേഹോഷ്മളമായ ആദരവ് ഡോക്ടർ യാസർ ചോമയിൽ നൽകി. 2026-27 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാംപയിൻ അഷ്റഫ് കുന്നത്ത് പറമ്പിൽ മുഹമ്മദ് ഇല്യാസിന് നൽകി ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ കലാകാരൻമാരുടെയും , ഗസൽ ബഹ്റൈനിന്റെ മുട്ടിപ്പാട്ടും,മെമ്പർമാരുടെ സംഗീത നിശയും വിവിധ പരിപാടികളും നടന്നു.തിരൂർ കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്റഫ് കുന്നത് പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഡോ: യാസർ ചോമയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജ. സെക്രടറി P. മുജീബ് റഹ്മാൻ സ്വാഗതവും ഫിനാൻസ് കോഡിനേറ്റർ റമീസ് നന്ദിയും പറഞ്ഞു. കൂട്ടായ്മ രക്ഷാധികാരിയും , BMDF-ന്റെ ജ. സെക്രട്ടറി ഷെമീർ പൊട്ടച്ചോല, അഷ്റഫ് പൂക്കയിൽ അനൂപ് റഹ്മാൻ , സതീശൻ പടിഞ്ഞാറേക്കര,പ്രൊഗ്രാം കൊഡിനേററ്റർ ഇസ്മായിൽ, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള സമ്മാനദാനം ഇബ്രാഹിം പാറപ്പുറം, താജുദ്ധീൻ, മമ്മുക്കുട്ടി,ജിദിൻ ദാസ്, നജ്മുദ്ധിൻ, ശ്രീനിവാസൻ,റഷീദ്,ഫാറൂഖ് തിരുർ, ഇബ്രാഹിം പരിയാപുരം വിതരണം ചെയ്തു.ചടങ്ങിന് ഗ്രൂപ്പ് മെമ്പർമാർ നേത്യത്വം നൽകി.

