ബഹ്‌റൈൻ പ്രവാസി തിരൂർ വളാഞ്ചേരി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് ഉള്ള യാത്രയിൽ മരണപ്പെട്ടു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രവാസി തിരൂർ വളാഞ്ചേരി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് ഉള്ള യാത്രയിൽ മരണപ്പെട്ടു

ബഹ്‌റൈൻ പ്രവാസി തിരൂർ വളാഞ്ചേരി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് ഉള്ള യാത്രയിൽ മരണപ്പെട്ടു


ബഹ്‌റൈൻ പ്രവാസി തിരൂർ വളാഞ്ചേരി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് ഉള്ള യാത്രയിൽ കരിപ്പൂർ എയർപോർട്ടിനടുത്ത് വെച്ചു മരണപ്പെട്ടു.2 മാസം മുമ്പ് ബഹ്‌റൈനിൽ എത്തിയ മുഹമ്മദ് അഫ്സൽ 27 ആണ് ഇന്നലെ ബഹ്‌റൈൻ-കോഴിക്കോട് യാത്ര മദ്ധ്യേ മരണപ്പെട്ടത്.ബഹ്‌റൈനിലെ മഹൂസ് ഹസീബ കോൾഡ് സ്റ്റോറിൽ ജോലി ചെയ്യുക യായിരുന്നു. 2 ആഴ്ച മുമ്പ് വിട്ടു മാറാത്ത പനി വന്നു ഹോസ്പിറ്റലിൽ പോയി ഡോക്ടർ മൂത്രക്കല്ലിന്റ അസുഖം സ്ഥിതീകരിച്ചത് കാരണം ബന്ധുക്കൾ നാട്ടിലേക്ക് പറഞ്ഞയച്ചതായിരുന്നു. ഇന്നലെ യാത്ര കരിപ്പൂർ എയർപോർട്ടിൽ എത്തും മുമ്പാണ് മരണം സംഭവിച്ചത്.നാട്ടിൽ നിന്നും വന്ന ഉടൻ തെന്നെ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല connectin കാമ്പയിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ മെമ്പർഷിപ്പ് എടുക്കുകയും, കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി യുടെ wings Up ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച അൽ അമാന സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗം ആവുകയും ചെയ്തിരുന്നു. തിരൂർ മണ്ഡലം കെഎംസിസി ട്രഷറർ ജാസിർ കന്മനത്തിന്റെ ഭാര്യ യുടെ ഉപ്പയുടെ സഹോദരി പുത്രൻ കൂടിയാണ് അഫ്സൽ.മുഹമ്മദ് അഫ്സലിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ബഹ്‌റൈനിലെയും, നാട്ടിലെയും കെഎംസിസി നേതാക്കളും, ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും മറ്റു നടപടി ക്രമങ്ങൾ ഒക്കെ ചെയ്ത് കൊണ്ടിരിക്കുന്നു. ബഹ്‌റൈനിൽ പതിറ്റാണ്ടുകളോളം പ്രവാസ ജീവിതം നയിച്ച മുഹമ്മദ് സാഹിബിന്റെ ഏക മകൻ ആണ് അഫ്സൽ. വിവാഹം കഴിഞ്ഞിട്ടില്ല.ഉമ്മ ആമിന.വിവാഹിതരായ ഹാജറ, തസ്‌നീമ, ഉമ്മു കുൽസു എന്നീ 3 സഹോദരി മാർ അടങ്ങുന്നതാണ് മുഹമ്മദ് അഫ്സലിന്റ കുടുംബം.

Leave A Comment