ബഹ്റൈനില്‍ നിന്ന് ഉംറക്ക് പോകുന്നവർ ഏപ്രില്‍ 28നകം തിരിച്ചെത്തണമെന്ന് നീതി, ഇസ് ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് മന്ത്രാലയം അറിയിച്ചു.സൗദിയില്‍ ഉംറയും ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും നിർദേശങ്ങളും പൂർണമായി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ ലൈസൻസുള്ള ഉംറ കമ്പനികളുടെ അവസാന യാത്ര ഏപ്രില്‍ 24നകമായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.