ബഹ്റൈനിൽ ഈ ആഴ്ച താപനില 45 ഡിഗ്രി സെൽഷ്യസിനും 50 ഡിഗ്രിക്കും ഇടയിൽ ഉയരുമെന്ന് റിപ്പോർട്ടുകൾ.അന്തരീക്ഷ ഈർപ്പം കൂടുതലാകുന്നതിനാൽ ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമാകും. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ,നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും,ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

