ബഹ്റൈനിൽ പൊടിക്കാറ്റ് തുടരാൻ സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ പൊടിക്കാറ്റ് തുടരാൻ സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ബഹ്റൈനിൽ പൊടിക്കാറ്റ് തുടരാൻ സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


ബഹ്റൈനിൽ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച പൊടിക്കാറ്റ് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.പൊടിപടലങ്ങള്‍ കാരണം ദൃശ്യപരത കുറഞ്ഞ സാഹചര്യമാണ്. തണുപ്പില്‍നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് പൊടിക്കാറ്റിന്റെയും വരവ്. ഒരാഴ്ചവരെ കാറ്റ് തുടരാൻ സാധ്യതയുണ്ട്. റോഡിലെ കാഴ്ചവരെ മറക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ് .അസാധാരണമായ കാലാവസ്ഥയില്‍ തൊഴിലുടമകള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

Leave A Comment