ബഹ്റൈനിൽ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു

ബഹ്റൈനിൽ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു


പൊതു ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്റൈനിൽ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു.മനാമയ്ക്കും മുഹറഖിനും ഇടയിലാണ് വാട്ടർ ടാക്സി സർവീസ് നടത്തുക.എയർകണ്ടീഷൻ ചെയ്ത ബോട്ടുകളിൽ 28 പേർക്ക് യാത്ര ചെയ്യാവുന്നതാണ്. യാത്രക്കാർക്ക് പാനീയങ്ങൾ ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും വാട്ടർ ടാക്സിയിൽ ലഭിക്കുന്നതായിരിക്കും.ഈസ്റ്റ് കോസ്റ്റ് കോർണിഷ് ,സാദാ മറി ന , അവന്യൂസ് ബഹറിൻ , ഫോർ സീസൺ ഹോട്ടൽ ബഹ്റൈൻ ബേ , ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിലെ ഹാർബർഹൗസ്, വാട്ടർ സിറ്റി ഗാർഡൻ സിറ്റി എന്നീ ആറ് സ്റ്റേഷനുകളിൽ സേവനങ്ങൾ ലഭ്യമാകും.

Leave A Comment