ഡൽഹി ബിജെപി ഓഫീസിന് നേരെ ഭീകരാക്രമണ ഭീഷണി: സുരക്ഷ കർശനമാക്കി

  • Home-FINAL
  • India
  • ഡൽഹി ബിജെപി ഓഫീസിന് നേരെ ഭീകരാക്രമണ ഭീഷണി: സുരക്ഷ കർശനമാക്കി

ഡൽഹി ബിജെപി ഓഫീസിന് നേരെ ഭീകരാക്രമണ ഭീഷണി: സുരക്ഷ കർശനമാക്കി


ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബി.ജെ.പി. ഓഫീസിനുനേരേ ഭീകരാക്രമണ ഭീഷണി. ഇതിനെത്തുടർന്ന് ഡൽഹി പോലീസ് സുരക്ഷ വർധിപ്പിച്ചു. ബി.ജെ.പി. ആസ്ഥാനവും സ്ഥിതിചെയ്യുന്ന ദീൻ ദയാൽ ഉപാധ്യായ (ഡി.ഡി.യു.) മാർഗിലെ ഡൽഹി ഘടകത്തിന്റെ ഓഫീസിനാണ് ഭീഷണി.സെൻട്രൽ ഡൽഹി മേഖലയിലാകെ പരിശോധനകൾ വ്യാപകമാക്കി. സമീപത്തെ റോഡുകളിലാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഓഫീസുകളുമുള്ളത്. റൗസ് അവന്യൂ കോടതിസമുച്ചയവും സി.എ.ജി. ഓഫീസും ഇതിനടുത്താണ്‌.

ഡൽഹിയിലെ ബിജെപി ഓഫീസിലും സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള സർക്കാർ ഓഫീസുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണ ശ്രമങ്ങൾ തടയുന്നതിനായി സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ജനങ്ങളിൽ ഭീതി പടർത്തുന്നതോ ഭീകരാക്രമണങ്ങൾ നടത്തുന്നതോ ആയ ഏതൊരു ശ്രമത്തെയും ചെറുക്കാൻ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Leave A Comment