‘ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് തയാർ, യുഡിഎഫ് വിജയത്തിൽ സംസ്ഥാന സർക്കാരിന് വലിയ പങ്ക്

  • Home-FINAL
  • Business & Strategy
  • ‘ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് തയാർ, യുഡിഎഫ് വിജയത്തിൽ സംസ്ഥാന സർക്കാരിന് വലിയ പങ്ക്

‘ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് തയാർ, യുഡിഎഫ് വിജയത്തിൽ സംസ്ഥാന സർക്കാരിന് വലിയ പങ്ക്


ഹി∙ ബിജെപി അധികാരത്തിൽ വരുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പാലക്കാട് നഗരസഭയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ഇന്നലെ പാലക്കാട് ഡിസിസി തന്നെ പ്രഖ്യാപിച്ചതാണ്. എവിടെയൊക്കെ ബിജെപിയെ തടയാൻ പറ്റുമോ അവിടെയൊക്കെ തടയും. എന്നാൽ, അതിനായി അധികാരം പങ്കിടാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ ലോക്സഭ സീറ്റിനു പുറമേ തിരുവനന്തപുരം കോർപറേഷനും ബിജെപിക്ക് കൊടുക്കാൻ ഒരേയൊരു കാരണക്കാർ പിണറായി വിജയൻ സർക്കാരാണ്. ബിജെപിയോട് സിപിഎം മൃദുസമീപനം സ്വീകരിക്കുന്നു. പിഎം ശ്രീയിലും തൊഴിൽ ചട്ടങ്ങളിലും ദേശീയപാത അഴിമതിയിലും കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടുകൾ സിപിഎം അണികളിൽ പോലും അത്തരം ചിന്തയുണ്ടാക്കുന്നു. അതുകൊണ്ടാണ് തിരുവനന്തപുരം കോർപറേഷനിലെ സിപിഎം ശക്തികേന്ദ്രങ്ങളെല്ലാം ഒലിച്ചുപോയത്. സിപിഎം പ്രവർത്തകർക്ക് ബിജെപിയുമായി അടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഒരു മടിയുമില്ലാതെയായി.

Leave A Comment