ഒരാഴ്ച മുമ്പ് ബഹ്‌റിനിൽ വെച്ച് മരണപ്പെട്ട തൃശൂർ കരുവന്നൂർ പൊട്ടുചിറ പാലക്കൽ അബ്ദുൽ റഹിമാൻ ഷിഹാബിന്റെ വിയോഗത്തിൽ (ബി കെ കെ ) അനുശോചനയോഗം ചേർന്നു.മനാമ കെ. സിറ്റി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ ബി. കെ. കെ. പ്രസിഡന്റ് സിബി. എം.പി.അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അനുശോചന പ്രഭാഷണം നടത്തി. സെക്രട്ടറി അനൂപ് അഷ്‌റഫ് സ്വാഗതവും, ട്രഷറർ ജെൻസിലാൽ എ. വി. നന്ദിയും പറഞ്ഞു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീർ തറയിൽ, കെ. വി.രഘുനാഥ്, ഷില്ലോ പി. ജെ. എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

