ബഹ്‌റൈൻ കരുവന്നൂർ കുടുംബവും ബ്ലഡ്‌ ഡോണേഴ്സ് കേരളയും ചേർന്ന് കിങ് ഹമദ് ആശുപത്രിയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കരുവന്നൂർ കുടുംബവും ബ്ലഡ്‌ ഡോണേഴ്സ് കേരളയും ചേർന്ന് കിങ് ഹമദ് ആശുപത്രിയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കരുവന്നൂർ കുടുംബവും ബ്ലഡ്‌ ഡോണേഴ്സ് കേരളയും ചേർന്ന് കിങ് ഹമദ് ആശുപത്രിയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ എന്ന പവിഴ ദ്വീപിലെ കരുവന്നൂർ പ്രദേശത്തുള്ളവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( BKK ) രൂപീകരിച്ചിട്ട് ഒരു വർഷം പിന്നിടുന്ന ഈ വേളയിൽ, ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാ മനുഷ്യർക്കു വേണ്ടി വലിയൊരു ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് കടക്കുന്നതായി മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ, സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് സിബി. എം. പി., ട്രഷറർ എ. വി.ജെൻസിലാൽ എന്നിവർ അറിയിച്ചു.ബഹ്‌റൈൻ കരുവന്നൂർ കുടുംബവും ബ്ലഡ്‌ ഡോണേഴ്സ് കേരളയും ചേർന്ന് ഈ വരുന്ന മാർച്ച്‌ 27 ന് കിങ് ഹമദ് ആശുപത്രിയിൽ വെച്ച് ഒരു രക്തദാന ക്യാമ്പ് നടത്തുന്നു.മാർച്ച്‌ 27 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12.30 വരെ നടത്തുന്ന ഈ ജീവ കാരുണ്യ പ്രവർത്തനത്തിലേക്ക്,പോറ്റമ്മയായ ഈ രാജ്യത്തിനു വേണ്ടി, ഇവിടെയുള്ളവർക്കായി കരുവന്നൂർ ബഹ്‌റൈൻ കുടുംബം നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് പങ്കെടുക്കുവാൻ കഴിയാവുന്ന എല്ലാവരെയും ക്ഷണിക്കുന്നതായും അറിയിച്ചു.

Leave A Comment