ബഹ്‌റൈനിലെ കേരള നേറ്റീവ് ബോൾ അസോസിയേഷൻ അനുശോചനയോഗം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ കേരള നേറ്റീവ് ബോൾ അസോസിയേഷൻ അനുശോചനയോഗം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ കേരള നേറ്റീവ് ബോൾ അസോസിയേഷൻ അനുശോചനയോഗം സംഘടിപ്പിച്ചു


ബഹ്‌റൈൻ, 10 ജനുവരി 2026: ബഹ്‌റൈനിലെ മുൻ പ്രവാസിയും കേരള നേറ്റീവ് ബോൾ അസോസിയേഷൻ (KNBA) യുടെ സജീവ പ്രവർത്തകനും പ്ലെയറുമായിരുന്ന അജിത്.കെ. യുടെ അകാല മരണത്തെ തുടർന്ന് അനുശോചന യോഗം നടന്നു.

ബഹ്‌റൈൻ മീഡിയ സിറ്റി (BMC) ഹാളിൽ 10 ജനുവരി 2026, ശനിയാഴ്ച സംഘടിപ്പിച്ച മീറ്റിങ്ങിൽ KNBA ചെയർമാൻ രഞ്ജിത്ത് കുരുവിള സ്വാഗത സംഘടനയുടെ ഔദ്യോഗിക അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. BMC ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തും അനുശോചനം രേഖപ്പെടുത്തി.BKNBF യുടെ പ്രതിനിധികളായ സന്തോഷ്, റോബിൻ, റിന്റോ എന്നിവർ, ടാഗ് ഓഫ് വാർ ടീമിന്റെ പ്രതിനിധികളായ ഷിജിൽ, അമൽദേവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി. വിവിധ സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളായ ജേക്കബ് തേക്കുംതോട്, തോമസ് ഫിലിപ്പ്, ഈ.വി. രാജീവൻ, സൈദ് ഹനീഫ്, അജിത്ത്, രത്നാകരൻ, മണിക്കുട്ടൻ, ഫോർ സ്റ്റാർ കമ്പനിയുടെ ജിതിൻ എന്നിവരും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

KNBA യുടെ രക്ഷാധികാരികളായ മോബി കുറിയാക്കോസ്, ഷോൺ പുന്നൂസ്, സെക്രട്ടറി ഷിജോ തോമസ്, ട്രഷറർ ഡൽഫിൻ എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ രൂപേഷ്, പോൾ ജോൺ, കണ്ണൻ, ബിജു കൂരോപ്പട എന്നിവരും അനുശോചനം രേഖപ്പെടുത്തി. KNBA, BKNBF മറ്റ് സാമൂഹ്യ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.ജോയിൻ ട്രഷറർ ബിബിൻ വർഗീസ് നന്ദിയും അനുശോചനവും പ്രകടിപ്പിച്ചു.

അജിതിന്റെ കുടുംബത്തിനുള്ള സഹായനിധി ശേഖരിക്കുന്നതിനുള്ള തുടക്കം BMC ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, KNBA ചെയർമാൻ രഞ്ജിത്ത് കുരുവിള മാതൃകയിൽ, KNBA എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഏൽപ്പിച്ചു.2026 മാർച്ചിൽ നടക്കാനിരിക്കുന്ന ഇൻഡോ-ബഹ്‌റൈൻ KNBAGCC നാടൻ പലന്തുകളി മത്സര വേദിക്ക് ‘അജിത് നഗർ’ എന്ന പേര് നൽകി അദ്ദേഹത്തെ ആദരിച്ചു.

Leave A Comment