ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഇന്ന് (29 ആഗസ്ത് ), നടക്കുമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിതരണവും നടക്കുന്ന രുചി മേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും സെലിബ്രൈറ്റികളുമൊക്കെ പ്രദർശനം കാണാൻ എത്തിച്ചേരുമെന്നും പി വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
വിവിധ ഭക്ഷണ സംസ്ക്കാരത്തെ പ്രതിനിധികരിക്കുന്ന മുപ്പതോളം സ്റ്റാളുകളിൽ ആയിരകണക്കിന് ആളുകൾ സന്ദർശിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.29 ആഗസ്ത് വെള്ളിയാഴ്ച നടക്കുന്ന മഹാ രുചിമേളക്കിടയിൽ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജിഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും.വറുഗീസ് ജോർജ്ജ് ജനറൽ കൺവീനറായ സംഘാടക സമിതിയാണ് ഈ വർഷത്തെ സമാജം ഓണാഘോഷമായ ശ്രാവണം സംഘടിപ്പിക്കുന്നത്. ഏവർക്കും സ്വാഗതം.

