ബി.കെ.എസ് ഓപ്പൺ ജുനിയർ – സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റിന് സമാപനം;ഫൈനൽ നാളെ ( 26.05.2025)

  • Home-FINAL
  • Business & Strategy
  • ബി.കെ.എസ് ഓപ്പൺ ജുനിയർ – സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റിന് സമാപനം;ഫൈനൽ നാളെ ( 26.05.2025)

ബി.കെ.എസ് ഓപ്പൺ ജുനിയർ – സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റിന് സമാപനം;ഫൈനൽ നാളെ ( 26.05.2025)


ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗയിംസ് നടത്തുന്ന ബി.കെ.എസ് ഓപ്പൺ ജുനിയർ – സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് നാളെ ( 26.05.2025) നടക്കുന്ന ഫൈനൽ മത്സരങ്ങളോടെ സമാപിക്കും.

ബഹ്റൈനിൽത്തന്നെ എറ്റവുമധികം കളിക്കാർ പങ്കെടുത്ത ടൂർണ്ണമെൻ്റ് എന്ന നേട്ടവുമായാണ് മത്സരങ്ങൾ സമാപിക്കുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സിംഗിൾസ്, ഡബിൾസ്, പുരുഷന്മാർക്കും വനിതകൾക്കും വേണ്ടിയുള്ള ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയ്ക്കു പുറമെ മാസ്റ്റേർസ് ഡബിൾസ്, ജംബിൾഡ് ഡബിൾസ് എന്നിങ്ങനെ നാൽപ്പത്തിയഞ്ചോളം ഇനങ്ങളിലായി നടന്ന അഞ്ചൂറ് മത്സരങ്ങളിലായി നാന്നൂറിലധികം കളിക്കാരാണ് ഒരാഴ്ച നീണ്ടു നിന്ന ടൂർണ്ണമെറ്റിൽ പങ്കെടുത്തത്. ബഹ്റൈനിൽ ഇതാദ്യമായാണ് ഇത്രയധികം കളിക്കാരുടെയും കാണികളുടെയും പങ്കാളിത്തത്തോടെ ഒരു ടൂർണ്ണമെൻ്റ് നടക്കുന്നതെന്ന് ഇൻഡോർ ഗയിംസ് സെക്രട്ടറി നൗഷാദ്.എം പറഞ്ഞു.

Leave A Comment