മലയാളം മിഷന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ഈ അധ്യയന വർഷത്തെ വാർഷിക പഠനോത്സവം ഇന്ന് നടക്കും. വൈകുന്നേരം 7 30 മുതൽ 9 30 വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പഠനോത്സവം.
ലോകത്ത് ഒരേസമയം ഏറ്റവുമധികം കുട്ടികൾ മാതൃഭാഷ പഠനം നടത്തുന്ന മലയാളം മിഷൻ്റെ ഏക പഠന കേന്ദ്രമായ സമാജം മലയാളം പാഠശാലയിലെ പ്രാരംഭ കോഴ്സായ മുല്ല, മലയാളം മിഷൻ കോഴ്സുകളായ ആമ്പൽ എന്നീ കോഴ്സുകളുടെ വാർഷിക പരീക്ഷയും നീലക്കുറിഞ്ഞി ലാറ്ററൽ എൻട്രിയുടെ മാതൃകാ പരീക്ഷയുമാണ് ഇന്ന് നടക്കുന്നത്. പരീക്ഷാഫലം ഈയാഴ്ച പ്രസിദ്ധീകരിക്കുമെന്നും പുതിയ അധ്യായന വർഷത്തെ ക്ലാസുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം ജൂൺ രണ്ടിന് വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിക്കുമെന്നും സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു