ബഹ്‌റൈൻ കേരളീയ സമാജം (BKS) സംഗീത–നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു പ്രശസ്ഥ ഗായകരായ രവി ശങ്കർ , വിജേഷ് ഗോപൽ ,ചിത്ര അരുൺ ,വിഷ്ണു അശോക് എന്നിവരുടെ ഗാനമേള ഉണ്ടായിരിക്കുന്നതാണ് .ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി ഫെബ്രുവരി 12-ന് വ്യാഴാഴ്ച സെഗയ്യയിലെ ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ വൈകിട്ട് 7.ന് ആരംഭിക്കും. ഈ പരിപാടി ഒരു വിനോദപരിപാടി മാത്രമല്ല; സാംസ്കാരിക ഐക്യത്തിന്റെയും കലാപാരംഗതിയുടെയും പ്രതിഫലനമാണെന്ന് ബികെഎസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാവർക്കും ദീർഘകാലം ഓർമയിൽ നിലനിൽക്കുന്ന അനുഭവമായി ഈ സന്ധ്യ മാറുമെന്നും അവർ അഭിപ്രായപ്പെട്ടു.സമാജം കുടുംബാംഗങ്ങളും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കൂടി ഈ സംഗീത–നൃത്ത സന്ധ്യയിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് സമാജം ഭരണ സമിതി അഭ്യർത്ഥിച്ചു. സമൂഹത്തിന്റെ സജീവ പങ്കാളിത്തമാണ് ഈ മഹോത്സവത്തിന്റെ വിജയത്തിന് നിർണായകമെന്നും അവർ കൂട്ടിച്ചേർത്തു.പ്രവാസി സമൂഹത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ബഹ്‌റൈൻ കേരളീയ സമാജം, പാരമ്പര്യത്തെയും ആധുനിക കലാസൃഷ്ടികളെയും സമന്വയിപ്പിച്ച ഉയർന്ന നിലവാരമുള്ള സംഗീത–നൃത്ത–സാഹിത്യ പരിപാടികൾ നിരന്തരം സംഘടിപ്പിച്ചു വരികയാണെന്നും സമാജം ഭരണ സമിതി അറിയിച്ചു

