തിരുവാതിരയും കൈകൊട്ടിക്കളിയും കളരിപ്പയറ്റുമായി ‘സംയോഗ്’ ഇന്ന് (27 -09 -2025)

  • Home-FINAL
  • Business & Strategy
  • തിരുവാതിരയും കൈകൊട്ടിക്കളിയും കളരിപ്പയറ്റുമായി ‘സംയോഗ്’ ഇന്ന് (27 -09 -2025)

തിരുവാതിരയും കൈകൊട്ടിക്കളിയും കളരിപ്പയറ്റുമായി ‘സംയോഗ്’ ഇന്ന് (27 -09 -2025)


ബഹ്റൈനിലെ മലയാളി മനസുകളിൽ ഓണത്തിൻ്റെ പൊൻപ്രഭ പരത്തിക്കൊണ്ട്, ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന “ശ്രാവണം 2025” ഓണാഘോഷങ്ങളുടെ ഭാഗമായി “സംയോഗ്” എന്ന നൃത്താവിഷ്ക്കാരം ഇന്ന് അരങ്ങേറും. കേരളത്തിൻ്റെ തനത് കലാപാരമ്പര്യത്തെ നെഞ്ചിലേറ്റുന്ന ഈ മെഗാ അവതരണം ഇന്ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ്.തിരുവാതിരയുടെ മനോഹാരിതയും, കൈകൊട്ടിക്കളിയുടെ ലാസ്യവും, കളരിപ്പയറ്റിന്റെ ആയോധനവീര്യവും, കുട്ടികളുടെ നൃത്തച്ചുവടുകളും സമന്വയിപ്പിച്ച് ഒരുക്കുന്ന “സംയോഗിൻ്റെ നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രമ്യാ ബിനോജ് കലാക്ഷേത്രയാണ്. വനിതാവേദി സെക്രട്ടറി ജയ രവികുമാറാണ് ഏകോപനം നിർവഹിക്കുന്നത്.

മുൻ പാർലമെൻറംഗം രമ്യ ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും നൂറിലധികം വരുന്ന വനിതകളും കുട്ടികളും കലാകാരന്മാരും അണിനിരക്കുന്ന ഈ മഹാപ്രദർശനം, കേരളത്തിൻ്റെ തനത് സംഘ കലാരൂപങ്ങളുടെ അത്ഭുതകരമായ ദൃശ്യവൽക്കരണമാണ് ലക്ഷ്യമിടുന്നതെന്നും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്തമായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗീസ് ജോർജ്ജ് (ശ്രാവണം ജനറൽ കൺവീനർ) 39291940

Leave A Comment