ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന വൗ മോം പരിപാടിയുടെ ഉദ്ഘാടനം ശോഭന ജോർജ് നിർവ്വഹിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന വൗ മോം പരിപാടിയുടെ ഉദ്ഘാടനം ശോഭന ജോർജ് നിർവ്വഹിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന വൗ മോം പരിപാടിയുടെ ഉദ്ഘാടനം ശോഭന ജോർജ് നിർവ്വഹിച്ചു.


ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന വൗ മോം പരിപാടിയുടെ ഉദ്ഘാടനം കർമ്മം ജനുവരി 9 ന് മുൻ എംഎൽഎയും, ഔഷധി ചെയർപേഴ്സനുമായ ശ്രീമതി ശോഭന ജോർജ് നിർവഹിച്ചു. മോഹിനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ,വനിത വേദി സെക്രട്ടറി ജയ രവികുമാർ, വിജിന സന്തോഷ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടിയോടൊപ്പം, വൗ മോം മത്സരാർഥികൾ പരിചയപ്പെടുത്തുകയും ചെയ്തു. ടാലൻ്റ് ഡേ, സിനിമാറ്റിക് ഡാൻസ് റൗണ്ട്, ഫാമിലി ഡേ, അമ്മയും കുഞ്ഞും സംഭാഷണം, ഫാഷൻ റൗണ്ട്, ചോദ്യോത്തരം എന്നിവയാണ് മത്സരയിനങ്ങൾ. സിനി ആർട്ടിസ്റ്റ് ഗായത്രി അരുൺ വിജയികളെ കിരീടം അണിയിക്കും.

Leave A Comment