ബീഹാറിൽ വീണ്ടും ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിലായി റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ മരണങ്ങൾ നളന്ദയിലാണ് റിപ്പോർട്ട് ചെയ്തത്. മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിക്കുകയും പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

