ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾക്കൊപ്പം ബഹ്റൈനും ഈദ് അൽഫിത്തർ ആഘോഷിക്കുന്ന സന്തോഷ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈൻ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും,കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ്സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഈദ് അൽ ഫിത്തർ ആശംസകൾഅറിയിച്ചു.
ഈ സന്തോഷവേളയിൽ ബഹ്റൈൻ ഭരണാധികാരികൾക്കും,ജനതയ്ക്കുംഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയും,സ്വന്തം പേരിലും, സന്തോഷവും,സമാധാനവും, ആയുരാരോഗ്യ സൗഖ്യവും നേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ ഒരു മാസക്കാലം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കൊപ്പം ഇന്ത്യയിലും സാഹോദര്യത്തിന്റെയും ഒരുമയുടെയും മൂല്യങ്ങൾ അടയാളപ്പെടുത്തി വിശ്വാസികൾ വിശുദ്ധ റമദാൻ ആചരിച്ചതായും അംശംസ സന്ദേശത്തിൽ പ്രധാനമന്ത്രി കുറിച്ചു.