ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത്ബാബു (71) ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍. വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അണുബാധയുണ്ടായതിനാല്‍ ഇവയുടെ പ്രവര്‍ത്തനം തകരാറിലായി. താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.