ദേഹാസ്വാസ്ഥ്യം , നടൻ മാമുക്കോയ ഐ.സി.യുവിൽ,​ ആരോഗ്യനില തൃപ്തികരം

  • Home-FINAL
  • Business & Strategy
  • ദേഹാസ്വാസ്ഥ്യം , നടൻ മാമുക്കോയ ഐ.സി.യുവിൽ,​ ആരോഗ്യനില തൃപ്തികരം

ദേഹാസ്വാസ്ഥ്യം , നടൻ മാമുക്കോയ ഐ.സി.യുവിൽ,​ ആരോഗ്യനില തൃപ്തികരം


മലപ്പുറം: പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രമുഖ നടൻ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രാത്രി 8.10ഓടെ പൂങ്ങോട് മൈതാനത്ത് എത്തിയ മാമുക്കോയയ്ക്ക് അൽപ്പ സമയത്തിനുശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് സംഘാടകർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. രക്തസമ്മർദ്ദം ഉയർന്നതാണ് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

Leave A Comment