കെസിഎ ഈസ്റ്റർ ആഘോഷങ്ങൾക്കും,സർഗോത്സവത്തിനും ഏപ്രിൽ 27ന് തുടക്കമാകും.

  • Home-FINAL
  • Business & Strategy
  • കെസിഎ ഈസ്റ്റർ ആഘോഷങ്ങൾക്കും,സർഗോത്സവത്തിനും ഏപ്രിൽ 27ന് തുടക്കമാകും.

കെസിഎ ഈസ്റ്റർ ആഘോഷങ്ങൾക്കും,സർഗോത്സവത്തിനും ഏപ്രിൽ 27ന് തുടക്കമാകും.


കേരള കാത്തലിക് അസോസിയേഷൻറെ 53-മത് ഈസ്റ്റർ ആഘോഷവും തുടർന്ന് അംഗങ്ങൾക്ക് വേണ്ടി ആറുമാസക്കാലം നീണ്ടുനിൽക്കുന്ന സർഗോത്സവം പരിപാടിയുടെ ഉത്ഘാടനവും 27 ഏപ്രിൽ 2023 നു കെ സി എ, വി കെ എൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കെസിഎയുടെ ചരിത്രം തുടങ്ങുന്നത് 1970ൽ ഈസ്റ്റർ ദിനാഘോഷ പരിപാടികളുടെ ആരംഭത്തോടു കൂടിയാണ്.
ഈ വർഷവും സമുചിതമായി തന്നെ ഈസ്റ്റർ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മുന്നൂറോളം അംഗങ്ങൾ പങ്കെടുക്കുന്ന ആഘോഷ കലാപരിപാടികളിൽ കെസിഎ അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കും.
ഏഴ് പതിറ്റാണ്ടുകൾ ഏറെയായി കേരള കാത്തലിക് അസോസിയേഷൻ അംഗങ്ങൾ നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 1973ൽ അവതരിപ്പിച്ച അക്കൽദാമ എന്ന നാടകമാണ് കെസിഎയിൽ അരങ്ങേറിയ ആദ്യ നാടകം.
ഈ വർഷവും ഈസ്റ്റർ ആഘോഷ പരിപാടികളുടെ ഭാഗമായി തോമസ് ജോൺ സംവിധാനം ചെയ്തു കെസിഎ അംഗങ്ങൾ അഭിനയിക്കുന്ന ബൈബിൾ അധിഷ്ഠിത നാടകം “ഇരുളും വെളിച്ചവും” അവതരിപ്പിക്കുന്മെന്നു സംഘാടകർ അറിയിച്ചു.അതോടൊപ്പം കെസിഎ വനിത വിഭാഗവും, കുട്ടികളുടെ വിഭാഗവും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറും.

സർഗോത്സവത്തിന്റെ സുഖമമായ നടത്തിപ്പിനായി അംഗങ്ങളേയും അവരുടെ കുടുംബങ്ങളേയും ടോപസ് വാരിയേഴ്സ്, സഫയർ കിംഗ്സ്, റൂബി സ്റ്റാർസ്, എമറാൾഡ് ഹീറോസ് ഇന്നിങ്ങനെ 4 ഗ്രൂപ്പുകളായും തിരിച്ചിട്ടുണ്ട്

സർഗോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി ചെയർമാനായി ലിയോ ജോസഫ്, വൈസ് ചെയർമാൻ റോയ് സി ആന്റണി , കോർഡിനേറ്റർമാരായ മാഗി വർഗീസ്, സിമി ലിയോ എന്നിവരുടെ നേതൃത്വത്തിലുള്ള കോർഡിനേറ്റിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട് ഇവരാകും മത്സരങ്ങൾ നിയന്ത്രിക്കുക.കൂടുതൽ വിവരങ്ങൾക്ക് ലിയോ ജോസഫ് (39207951) / റോയ് സി ആന്റണി (39681102) എന്നിവരെ ബന്ധപ്പെടാം.

 

സർഗോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നിയമാവലിയും ചുവടെ:

സമ്മാനങ്ങളും അവാർഡുകളും

ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് മെഡലുകളും ട്രോഫികളും നൽകും. താഴെപ്പറയുന്ന പ്രകാരം വിവിധ അവാർഡുകളും വിജയികളെ കാത്തിരിക്കുന്നു:

* ഹൗസ് ചാമ്പ്യൻഷിപ്പ് അവാർഡ്

മത്സരങ്ങളിൽ ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന ഹൗസിന് അവാർഡ് നൽകും. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന ഹൗസുകൾക്കു “എവർ റോളിംഗ് ട്രോഫി” നൽകും.

* സർഗോത്സവ് സ്റ്റാർ അവാർഡുകൾ (ലേഡീസ് ജന്റ്സ് കാറ്റഗറി )
വ്യക്തിഗത ഇവന്റുകളിൽ (സ്പോർട്സും ഗെയിമുകളും ഒഴികെ) ഏറ്റവും ഉയർന്ന മൊത്തത്തിലുള്ള പോയിന്റുകൾ നേടുന്ന മത്സരാർത്ഥിക്ക് സർഗോത്സവ് സ്റ്റാർ അവാർഡ് കരസ്തമാക്കാം .മത്സരാർത്ഥി കുറഞ്ഞത് ഒരു ഒന്നാം സമ്മാനമെങ്കിലും നേടിയിരിക്കണം .

* ഖേൽ-രത്ന അവാർഡ്
വ്യക്തിഗത സ്പോർട്സ്, ഗെയിംസ് വിഭാഗങ്ങളിൽ ഏറ്റവും ഉയർന്ന മൊത്തത്തിലുള്ള പോയിന്റുകൾ നേടുന്ന മത്സരാർത്ഥിക്ക് അവാർഡ് കരസ്തമാക്കാം .മത്സരാർത്ഥി കുറഞ്ഞത് ഒരു ഒന്നാം സമ്മാനമെങ്കിലും നേടിയിരിക്കണം .

* ഗ്രൂപ്പ് ചാമ്പ്യന്മാർ
ഒരു ഗ്രൂപ്പിൽ (C1/C2/C3/L/G) ഏറ്റവും ഉയർന്ന മൊത്തത്തിലുള്ള പോയിന്റുകൾ നേടുന്ന മത്സരാർത്ഥിക്ക് അവാർഡ് കരസ്തമാക്കാം .മത്സരാർത്ഥി കുറഞ്ഞത് ഒരു ഒന്നാം സമ്മാനമെങ്കിലും നേടിയിരിക്കണം .

 

Leave A Comment