ജിദ്ദ: 278 പേരുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ജിദ്ദ തുറമുഖത്തേക്ക് തിരിച്ചു. സുഡാനിൽനിന്ന് ഇന്ത്യ ആദ്യമായി ഒഴിപ്പിക്കുന്ന കപ്പലിൽ മലയാളികളും. ഇന്ന് രാത്രി 8മണിയോടെ ജിദ്ദയിലെത്തുന്ന കപ്പലില്‍ പതിനാറ് മലയാളികളാണുള്ളത്.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് രൂപം നല്‍കിയ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായാണ് ഐ.എന്‍.എസ് സുമേധ ജിദ്ദയിലേക്ക് പുറപ്പെട്ടത്.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ ഉള്ളവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് സുവേധ കപ്പലിലാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്.
അതേസമയം, ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി ജിദ്ദയിലെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് രാവിലെ ജിദ്ദയിലെത്തി.
ഇവർക്ക് ജിദ്ദയിലെ ഇന്ത്യൻ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സുഡാനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘമാണിത്. മലയാളികൾക്ക് പുറമെ, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഈ കപ്പലിൽ ഉണ്ട്. തമിഴ്‌നാട് സ്വദേശികളും ആദ്യ കപ്പലിൽ ജിദ്ദയിലെത്തും. മുവായിരത്തോളം ഇന്ത്യക്കാരുള്ള സുഡാനിൽനിന്ന് ആദ്യഘട്ടത്തിൽ 800 പേരെയാണ് ഒഴിപ്പിക്കുന്നത്.