ബി.കെ.സ്-ദേവ്ജി  ജിസിസി കലോത്സവത്തിന് നാളെ (മെയ് 1)ന് സമാപന൦ കുറിക്കും

  • Home-FINAL
  • Business & Strategy
  • ബി.കെ.സ്-ദേവ്ജി  ജിസിസി കലോത്സവത്തിന് നാളെ (മെയ് 1)ന് സമാപന൦ കുറിക്കും

ബി.കെ.സ്-ദേവ്ജി  ജിസിസി കലോത്സവത്തിന് നാളെ (മെയ് 1)ന് സമാപന൦ കുറിക്കും


ഒരു മാസാത്തോളമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നു വരുന്നസ് ബി കെ സ് ദേവ്ജി  ജിസിസി കലോത്സവത്തിന് നാളെ( മെയ്1) ന്   സമാപനമാകും.പ്രവാസി കുട്ടികളിലെ സാഹിത്യ കലാഭിരുചികൾ പങ്കുവെച്ചും പരസ്പരം മനസ്സിലാക്കിയും നിറഞ്ഞാടിയ ജി.സി സിയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് അരങ്ങ് വീഴുമ്പോൾ  കലോത്സവം പുതുമകളുടെയും പങ്കാളിത്തത്തിൻ്റെയും പുതിയ ചരിത്രമെഴുതും.

ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ നുറ്റി അൻപതോളം ഇനങ്ങളിൽ മത്സരിച്ച പ്രതിഭകൾക്ക് ബഹറൈൻ കേരളീയ സമാജം തയ്യാറാക്കിയ ട്രോഫികളുടെ എണ്ണം എണ്ണു റോളമാണ്.(നാളെ )മെയ്ദിന ദിവസത്തിൽ നടക്കുന്ന സമ്മാനദാനത്തിൽ കേരളത്തിലെ ആരോഗ്യമന്ത്രി വീണ ജോർജ്ജ്, ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ.ദേവ്ജി ഗ്രൂപ്പ് ഡയറക്ടർ ജയദീപ് ഭരത്ജി

തുടങ്ങിയവർ പങ്കെടുക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.ബിനു വേലിയിൽ ജനറൽ കൺവീനറും നൗഷാദ് മുഹമ്മദ് സഹകൺവീനറായും പ്രവർത്തിച്ച സംഘാടക സമിതിയിലെ നൂറോളം വരുന്ന വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ അരങ്ങേറിയത്, ഒരേ ദിവസം അഞ്ചോളം വേദികളിലായി വിവിധ മത്സരങ്ങൾ നടത്തിയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കലോത്സവം സംഘടിപ്പിച്ചതെന്നും ഇന്ത്യയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമായി ഇരുന്നൂറിൽ അധികം വിധികർത്താക്കൾ മത്സരങ്ങളുടെ ഭാഗമായി.മത്സരങ്ങളുടെ സുഗമമായ സംഘാടനത്തിന് സഹകരിച്ച മുഴുവൻ വ്യക്തികൾക്കും സമാജം ഭരണ സമിതി നന്ദി രേഖപ്പെടുത്തി.

Leave A Comment