വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മെയ് 4 ന് ബഹ്റൈനിൽ എത്തും.

  • Home-FINAL
  • Business & Strategy
  • വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മെയ് 4 ന് ബഹ്റൈനിൽ എത്തും.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മെയ് 4 ന് ബഹ്റൈനിൽ എത്തും.


മനാമ: സൗദി അറേബ്യ സന്ദർശനത്തിനു ശേഷമാണ് അദ്ദേഹം മാസം നാലിന്ബഹ്റൈനിലെത്തുക എന്നാണ് ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ നിന്നുളളഅറിയിപ്പ്. തുടർന്ന് മെയ് 5 ന് ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായിബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി ഒരുക്കുന്നഇന്തോബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനവും മന്ത്രിനിർവഹിക്കും. ബഹ്റൈനിലെ മന്ത്രിമാരടക്കമുള്ള പ്രമുഖരുമായും ചർച്ചകൾനടത്തുന്ന അദ്ദേഹം ഇന്ത്യൻ കമ്യൂണിറ്റിയിലെ വിവിധ സംഘടനകൾ,ഒപ്പം വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസികളുമായും കൂടിക്കാഴ്ചകളുംനടത്തും.

Leave A Comment