ഒറ്റ വിസയിൽ സ്വദേശികൾക്കും,പ്രവാസികൾക്കും സൗദിയും ഒമാനും സന്ദർശിക്കാൻ സംവിധാനം ഒരുങ്ങുന്നു

  • Home-FINAL
  • Business & Strategy
  • ഒറ്റ വിസയിൽ സ്വദേശികൾക്കും,പ്രവാസികൾക്കും സൗദിയും ഒമാനും സന്ദർശിക്കാൻ സംവിധാനം ഒരുങ്ങുന്നു

ഒറ്റ വിസയിൽ സ്വദേശികൾക്കും,പ്രവാസികൾക്കും സൗദിയും ഒമാനും സന്ദർശിക്കാൻ സംവിധാനം ഒരുങ്ങുന്നു


മസ്‌കത്ത്: സൗദി അറേബ്യയും ഒമാനും ഏകീകൃത ടൂറിസം വിസ സംവിധാനം ഒരുങ്ങുന്നു. പദ്ധതി നടപ്പാകുന്നതോടെ സ്വദേശികൾക്കും,പ്രവാസികൾക്കും ഈ രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. ഇരു രാജ്യങ്ങളിലെയും ടൂറിസം മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം.

സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബിന്റെ ഒമാൻ
സന്ദർശനത്തിനിടെ ഒമാൻ ടൂറിസം മന്ത്രി സലിം അൽ മഹ്‌റൂഖിയുമായി കൂടിക്കാഴ്ച നടത്തി. ഈ ചർച്ചയിലൂടെയാണ് സംയുക്ത ടൂറിസം പദ്ധതിക്ക് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.

ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും പൗരന്മാരെയും അന്താരാഷ്ട്ര വിനോദസഞ്ചാരികളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഇരു രാജ്യങ്ങളും നടപ്പാക്കും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കും ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സീസണൽ വിനോദയാത്രയും സംഘടിപ്പിക്കുക. സംയുക്ത ടൂറിസം കലണ്ടർ തുടങ്ങുന്നതുൾപ്പെടെയുള്ള മറ്റു പല തീരുമാനങ്ങളുമുണ്ട്.

വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ, വിവിധ പദ്ധതികൾ, ഇരു രാജ്യങ്ങളിലെയും ടൂറിസത്തിൽ താൽപ്പര്യമുള്ള സംരംഭകർക്ക് പിന്തുണ എന്നിവയും നടപ്പാക്കും.

കഴിഞ്ഞ ഡിസംബറിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നേതാക്കൾ അംഗീകരിച്ച ഗൾഫ് ടൂറിസം സ്ട്രാറ്റജി 2023-2030 ന്റെ കുടക്കീഴിൽ ടൂറിസം ഹ്യൂമൻ കേഡറുകൾക്കും പരിശീലനം നൽകും. ഏകീകൃത ടൂറിസം വിസ പദ്ധതി നടപ്പാക്കുന്നതോടെ സ്വദേശികൾക്കും വിദേശികൾക്കും ഒരു വിസയിൽ ഇരുരാജ്യങ്ങളും സന്ദർശിക്കാൻ അവസരം ലഭിക്കും.

Leave A Comment