പ്രവാസി ബാലോത്സവം വർണ്ണാഭമാക്കി പ്രവാസി വെൽഫെയർ.

  • Home-FINAL
  • Business & Strategy
  • പ്രവാസി ബാലോത്സവം വർണ്ണാഭമാക്കി പ്രവാസി വെൽഫെയർ.

പ്രവാസി ബാലോത്സവം വർണ്ണാഭമാക്കി പ്രവാസി വെൽഫെയർ.


മനാമ: കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും സൗഹൃദത്തിൻ്റെയും ഉത്സവാന്തരീക്ഷം ഒരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വ്യത്യസ്ത കളിമൂലകളിൽ ഒരുക്കിയ കളികളിലും പ്രസംഗം, കവിത, ഗാനം  മാപ്പിളപ്പാട്ട് എന്നിവയിൽ മത്സരിക്കാനുമാണ് കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നത്.പ്രവാസി ബാലോത്സവത്തിൽ വിജയികളായവർക്കുള്ള അവാർഡ് ദാന സംഗമം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. പുതിയ തലമുറയുടെ ശാരീരിക മാനസിക വെല്ലുവിളികളെ അതിജയിക്കാനും സൗഹൃദത്തിനുവേണ്ടി സംഘം ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി ബാലോത്സവങ്ങൾക്ക് സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.

പ്രസംഗ മത്സരത്തിൽ ലക്ഷ്മി രാജേഷും ഹുസ്ന നസ്രീനും  ഒന്നാം സ്ഥാനം നേടിയപ്പോൾ മുഹമ്മദ് റയാൻ രണ്ടാം സ്ഥാനം നേടി. കവിതാലാപനത്തിൽ ആയിഷ നദുവ, ഫഹീം എന്നിവർ ഒന്നാം സ്ഥാനവും നൂർ ഫാത്തിമ രണ്ടാംസ്ഥാനത്തിന് അർഹയായി. മാപ്പിളപ്പാട്ട് മത്സരത്തിൽ ഫാത്തിമ നസറീനും ഗാനാലാപനത്തിൽ ശാരോണും വിജയികളായി.കളിമൂലകളിൽ ഫിത്സാ ഫാത്തിമ, ഹംദ ഹാരിസ്, ഇമാദ്, അയ്റ, റസിൻ ഷാ, സറാ സിറാജുദ്ദീൻ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ അമൽ അജ്മൽ, ഷിസ ഫാത്തിമ, രസിൻ ഷാ, ഇമാദ് എന്നിവർ രണ്ടാം സ്ഥാനം നേടി.ആഷിക് എരുമേലി, രാജീവ് നാവായിക്കുളം, ഹാഷിം എ. വി, ജലീൽ മാമീർ, അബ്ദുല്ല കുറ്റ്യാടി, ഷിജിന ആഷിക്, മസീറ നജാഹ്, ആബിദ നാജ്മുദ്ദീൻ, നൗഷാദ് തിരുവനന്തപുരം, മുഹമ്മദ് അമീൻ, മഹമൂദ് മായൻ, മുഹമ്മദലി മലപ്പുറം എന്നിവർ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഇർഷാദ് കോട്ടയം, ലിയ അബ്ദുൽ ഹഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Leave A Comment