മനാമ:ഹിദ്ദ് എഫ്സി ലീജന്റ് സ്റ്റേഡിയത്തില്‍ ഏക ദിന കാല് പന്ത് മാമാങ്കമൊരുക്കി ഹിദ്ദ് എഫ്സി പ്രീമിയര്‍ ലീഗ് സീസന് 7. ടൂര്‍ണ്ണമെന്റിന്റെ പ്രോഗ്രാം ചെയര്‍മാനും കെ എം സി സി ബഹ്റൈൻ പാലക്കാട് ജില്ല വൈസ് പ്രസിഡന്റുമായ ആഷിഖ് പത്തില്‍ മേഴത്തൂരിന്റെയും ചീഫ് കോഡിനേറ്ററും മാനേജറുമായ ശറഫുദ്ദീന്‍ അബ്ദുൽ സമദ് പുലായി ചോലയിൽ. ഷെഫീഖ് പുളിക്കൽ പട്ടാമ്പി. തിരൂരങ്ങാടിയുടെയും കോഡിനേറ്റർമാരായ ഹസ്സൻ കാസർക്കോട്, ശിഹാബ് തൃത്താലയുടെയും നേതൃത്വത്തില്‍ ”പവിഴ ദ്വീപി ”ലെ ഏറെ പ്രശസ്തരായ ഹെവന്‍ സ്റ്റാര്‍സ് ,അറ്റ്ലാന്‍ഡ യുനൈറ്റഡ്,ടൈറ്റാന്‍സ് ഹിദ്ദ്,കൊമ്പന്‍സ് ഹിദ്ദ്,സോക്കര്‍ സൈകോ, തുടങ്ങിയ ടീമുകളുടെ കാല് പന്ത് മത്സര അരങ്ങേറ്റം കളിക്കളം തിങ്ങിനിറഞ്ഞവര്‍ ഹര്ഷാരവത്തോടേയും ആസ്വാദനത്തോടേയുമാണ് എതിരേറ്റത്.
ഹിദ്ദ് എഫ്സി ലിജന്റ് സ്റ്റേഡിയത്തില്‍ മികവുറ്റ സന്നാഹങ്ങളോടെയും ജന ബാഹുല്യത്തോടെയും ദൃശ്യ മനോഹാരിതയോടെയും ഹിദ്ദിലെ കാല് പന്ത് മത്സരം വേറിട്ടൊരനുഭവമായി.കളിയരങ്ങ് മണിക്കുറുകള്‍ നാല് പിന്നിട്ടിട്ടും കളി കാണാന്‍ പ്രവാസികളുടെ സാനിധ്യത്തിന് കുറവുണ്ടായിയിരുന്നില്ല. സ്പോണ്‍സേര്‍സ് പ്രതിനിധികളായ മുഹമ്മദ് ശാഫി കുന്നത്ത് പെരിന്തല് മണ്ണ,ശംസുദ്ദീന്‍ പെരിന്തല്‍മണ്ണ എന്നിവരുടേയും സ്തുത്യര്‍ഹമായ സഹകരണമാണ് കായിക മാമാങ്കത്തിന ലഭിച്ചത്.കൂടാതെ വാണിജ്യ, സാമൂഹിക ,സാംസ്കാരിക ,കായിക രംഗത്തെ പ്രമുഖ വ്യക്തിത്ത്വങ്ങളു൦ , സംഘടനാ പ്രവര്‍ത്തകരു൦,നേതാക്കളു൦ സന്നിഹിതരായി.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം,കെഎംസിസി മുതിർന്ന നേതാവ് ഇബ്റാഹീം ഹസന് പുറക്കാട്ടിരി, യൂണിക്യൂ ജലീൽ , കെ എം സി സി ബഹ്റൈൻ പാലക്കാട് ജില്ല വൈസ് പ്രസിഡന്റുമാരായ അൻവർ കുമ്പിടി , നൗഷാദ് പുതുനഗരം കെഎംസിസി കൊണ്ടോട്ടി മണ്ഡലം ജോ. സെക്രട്ടറി ബഷീർ പുളിക്കൽ പട്ടാമ്പി. അസർ പുളിക്കൽ കിലാണി, കൊപ്പം, മൂസ്സ ഒളവട്ടൂർ ഹവാസ് കൊപ്പത്ത് തൃത്താല റാഫി ഏറിയാട് കൊടുങ്ങല്ലൂർ.ഷമീർ തളിക്കുളം. അനസ് ഒക്കൽ. രഞ്ജു തൃശൂർ .ജലീൽ മഞ്ചേരി ,മലപ്പുറം. ഹംസ. പരുതൂർ തൃത്താല.ഷക്കീർ നിലമ്പൂർ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളു൦ പങ്കെടുത്തു. യഥാക്രമം ടൈറ്റാന്‍ ഹിദ്ദും ഹെവന്‍ സ്റ്റാര്‍സും ഫസ്റ്റും സെകന്റും ട്രോഫി പങ്കിട്ട് ജേതാക്കളായി മാറി.