മനാമ: കഴിഞ്ഞ എട്ടു വർഷമായി ബഹ്റൈനിൽ അസുഖബാധിതനായി കിടപ്പിലാവുകയും ഒപ്പം ജോലി നഷ്ടപ്പെട്ട് ഏറെ വിഷമ ഘട്ടത്തിലൂടെ ജീവിതം നയിക്കുകയും ചെയ്ത തിരുവനന്തപുരം വക്കം സ്വദേശിയായ അജൂബ് സഹദേവന് തുണയായി കേരള ഗ്യാലക്സി ഗ്രൂപ്പ്.അജൂബിന് നാടണയുന്നതിനായി കേരള ഗ്യാലക്സി ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമലയുടെ നേതൃത്വത്തിൽ ഗ്രൂപ്പിന്റെ സഹായ സഹകരണത്തോടെ എല്ലാവിധ സഹായങ്ങളും ചെയ്തു നൽകിയതായി ഭാരവാഹികൾ അറിയിച്ചു. അഞ്ചു വർഷത്തിലേറെയായി നിരവധി സഹായങ്ങൾ ഇത്തരത്തിൽ കേരള ഗ്യാലക്സി ഗ്രൂപ്പ് ചെയ്തു വരുന്നതായും ഇനിയും ഇത്തര൦ പ്രവർത്തനങ്ങൾ തുടരുമെന്നും ഗ്രൂപ്പ് അംഗങ്ങൾ അറിയിച്ചു.